പൾസർ സുനി സ്ഥിരം കുറ്റവാളി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടാൻ പൊലീസ്
പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പൊലീസിന്റെ റിപ്പോർട്ട്. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിന്റെ പശ്ചാത്തലത്തിലാണ് കുറുപ്പുംപടി പൊലീസ് ക്രൈബ്രാഞ്ചിന് റിപ്പോർട്ട് നൽകിയത്.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിലെ പൾസർ സുനിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടും.
റസ്റ്ററൻ്റിൽ കയറി ബഹളം വെച്ചതിനും ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ കേസെടുത്തത്. നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലാണ് പള്‍സര്‍ സുനി.
ഭക്ഷണം നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു അതിക്രമം. സുഹൃത്തിനൊപ്പമാണ് സുനി ഭക്ഷണശാലയിലെത്തിയത്. രണ്ടാമത് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകിയതോടെ ഇയാൾ റസ്റ്ററൻ്റ് ജീവനക്കാരെ അസഭ്യം പറയുകയും അടുത്തുണ്ടായിരുന്ന ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.