KeralaTop News

ആരാകും അധ്യക്ഷൻ; എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിക്കും

Spread the love

എൻസിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനെ ഇന്ന് തീരുമാനിക്കും. കൊച്ചിയിൽ ദേശീയ ജനറൽ സെക്രട്ടറി ജിതേന്ദ്ര അവദ് പങ്കെടുക്കുന്ന യോഗത്തിൽ ആകും പ്രഖ്യാപനം. കൂടാതെ മുഴുവൻ ജില്ലാ പ്രസിഡന്റുന്മാരും യോഗത്തിൽ പങ്കെടുക്കും. തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അധ്യക്ഷനാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് എ കെ ശശീന്ദ്രൻ പക്ഷത്തിന്റെ തീരുമാനം.

സി ചാക്കോ നിർദേശിക്കുന്നയാളെ അധ്യക്ഷനാക്കാനുളള തീരുമാനം ഉണ്ടായാൽ ശശീന്ദ്രൻ പക്ഷം കടുത്ത നിലപാടിലേക്ക് പോകാനാണ് സാധ്യത. എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരിൽ നിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ്സ്ഥാനത്തുനിന്ന് പി.സി. ചാക്കോ രാജിവെച്ചത്. രാജിവെച്ച പി.സി.ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായി തുടരും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹം രാജിവെച്ചത്.