മറ്റൊരു ഭാഷായുദ്ധത്തിന് തയ്യാർ, തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ കുറയ്ക്കരുതെന്ന് എംകെ സ്റ്റാലിൻ
പുതിയ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ലോക്സഭസീറ്റുകൾ പുനക്രമീകരിക്കാനുള്ള കേന്ദ്രനീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ ലോക്സഭാ സീറ്റുകൾ കുറയ്ക്കരുതെന്ന് എംകെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ ഫലപ്രദനായി നിയന്ത്രിക്കാറുണ്ട്. അതിനാൽ സെൻസസ് കൊണ്ട് ലോക്സഭയിലെ പ്രാതിനിധ്യം കുറയരുത്.
തങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന നടപടിയുണ്ടാവരുത്. മുഴുവൻ പാർട്ടികളും അഭിപ്രായഭിന്നത മറന്ന് ഒപ്പം നിൽക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. തങ്ങളുടെ ശ്ബദത്തെ അടിച്ചമർത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. എല്ലാ പാർട്ടികളുടെയും യോഗം വിളിച്ചു. സംസ്ഥാനം മറ്റൊരു ഭാഷായുദ്ധത്തിന് തയ്യാറെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകി.
അതേസമയം കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ എന്നതില്‍ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങള്‍ ഇതിലുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഒരു ഭാഷയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷെ അത് അടിച്ചേല്‍പ്പിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം മാത്രമല്ല, മറ്റുപല കാരണങ്ങളാലും ഞങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നു. എന്‍ഇപി പിന്തിരിപ്പനാണ്. ഇത് വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ നിന്ന് അകറ്റുമെന്നും സ്റ്റാലിന്‍ പറഞ്ഞു.