SportsTop News

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമാനത്തിന് തകരാർ; മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തു

Spread the love

ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമാനത്തിന് തകരാർ. ജനലി‍ൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തു. ബൊംബാഡിയാർ ഗ്ലോബൽ എക്സ്പ്രസ് 6500 എന്ന താരത്തിന്റെ പുതിയ വിമാനത്തിനാണ് തകരാർ സംഭവിച്ചത്. കഴിഞ്ഞവർഷമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വിമാനം സ്വന്തമാക്കിയത്.

650 കോടി രൂപ മുടക്കിയായിരുന്നു താരം വിമാനം സ്വന്തമാക്കിയിരുന്നത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതുവരെ മാഞ്ചസ്റ്ററിൽ വിമാനം തുടരും. വിമാനത്തിന്റെ ജനൽപാളികൾ മാറ്റിവെച്ച ശേഷമാകും തുടർയാത്രക്ക് അനുമതി നൽകുക. സിആർ7 എന്ന ലോ​ഗോയും റൊണാൾഡോയുടെ ‘സ്യൂ’ ആഘോഷത്തിന്റെ ചിത്രവും ഉള്ളതാണ് വിമാനം. ബ്ലാക്ക് കളറിലുള്ള വിമാനത്തിൽ 14 പേർക്ക് വരെ സഞ്ചരിക്കാം.

6600 നോട്ടിക്കൽ മൈൽ വരെ (ഏകദേശം 12223.2 കിലോമീറ്റർ വരെ) പറക്കാനാകും. റോൾസ് റോയ്സിന്റെ പേൾ എൻജിനുകളാണ് ഈ വിമാനത്തിൽ. തന്റെ ഗള്‍ഫ് സ്റ്റ്രീമ് ജി200 ജെറ്റ് ക്രിസ്റ്റ്യാനോ 20 മില്ല്യണ്‍ യൂറോക്ക് വിറ്റിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമാനം വാങ്ങിയത്. നിലനില്‍ സൗദി ക്ലബായ അല്‍ നസറിന് വേണ്ടിയാണ് പോര്‍ച്ചുഗല്‍ താരം കളിക്കുന്നത്. 200 മില്ല്യണ്‍ യൂറോ പ്രതിവര്‍ഷ ശമ്പളത്തിനാണ് താരം സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്.