കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സമരം; സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്; എം വി ജയരാജന്‍ ഒന്നാം പ്രതി
കണ്ണൂരില്‍ റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ന്യായീകരിച്ചു. ഒരിക്കല്‍ കൂടി ജയിലില്‍ പോകാന്‍ തയ്യാറെന്നും മുന്‍ കോടതിയലക്ഷ്യ കേസ് സൂചിപ്പിച്ച്,പരാമര്‍ശമുണ്ട്. സമരത്തിനെതിരെ പൊലീസ് കേസെടുത്തു.
കേന്ദ്ര അവഗണിക്കെതിരായസംസ്ഥാന വ്യാപക സിപിഐഎം സമരത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്റെ ഭാഗമായി കസേരകള്‍ നടുറോഡില്‍ നിരത്തുകയായിരുന്നു.ഗതാഗതംവഴി തിരിച്ചുവിട്ടു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു റോഡ് തടസപ്പെടുത്തിയുള്ള സമരം. യാത്രാ മാര്‍ഗങ്ങള്‍ വേറെയുണ്ടെന്നും ഹെഡ് പോസ്റ്റ് ഓഫീസ് വേറെ ഇല്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. സമരത്തില്‍, എം വി ജയരാജനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. 11 നേതാക്കളടക്കം 10,000 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍.