KeralaTop News

പഴനിയില്‍ വാഹനാപകടം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Spread the love

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടുവയസ്സുകാരി മകളും ഗുരുതരാവസ്ഥയിലാണ്. പഴനി-ഉദുമല റോഡില്‍ വയലൂരിന് സമീപം ബൈപാസ് റോഡില്‍ ആണ് അപകടം.

രണ്ടു പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. നാട്ടുകാര്‍ എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ക്രെയിന്‍ എത്തി കാര്‍ അപകട സ്ഥലത്ത് നിന്ന് മാറ്റി.