NationalTop News

ഭാഷാപ്പോരിൽ തമിഴ്നാട്ടിൽ പ്രതിഷേധം വ്യാപിക്കുന്നു; റെയിൽവേ സ്റ്റേഷനിലെ ഹിന്ദി നെയിംബോർഡ് കറുപ്പ് മഷി കൊണ്ട് മായ്ച്ചു

Spread the love

ത്രിഭാഷാ നയത്തിലെ നേതാക്കൾ തമ്മിലുള്ള വാക്ക്പോര് പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയാണ്. രാവിലെ ഏഴ് മണിക്ക് പൊള്ളാച്ചി റെയിൽവേസ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ ഡിഎംകെ പ്രവർത്തകർ പ്ലാറ്റ്ഫോമിലുള്ള സ്റ്റേഷൻ നെയിംബോർഡിലെ ഹിന്ദിയിൽ കറുത്ത പെയിന്റടിച്ചു.

തമിഴ് വാഴ്‌ക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് പാളയൻകോട്ടെ റെയിൽവേ സ്റ്റേഷനിലും സമാനരീതിയിൽ പ്രതിഷേധമുണ്ടായി. രണ്ടിടങ്ങളിലും പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള പ്രതിഷേധം തുടരുമെന്നാണ് സൂചന. നാളെ മുതൽ ഡിഎംകെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധം ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി
അമിത് ഷാ മറ്റന്നാൾ കോയമ്പത്തൂരിൽ എത്തുന്നതിനിടയിലാണ് പ്രതിഷേധം ശക്തമാകുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും ഈ ആഴ്ച തമിഴ്നാട്ടിൽ എത്തുന്നുണ്ട്.