കാട്ടാനയെ കണ്ട് ഭയന്നോടിയ സ്ത്രീക്ക് വീണ് പരുക്ക്
മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണുപരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപമാണ് കാട്ടാന ഓടിച്ചത്.
പേരക്കുട്ടിക്ക് അസുഖമായതിനാൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടയിലാണ് ആനയെ കണ്ടത്. വീണ് നെഞ്ചിലും ചുണ്ടിലും പരിക്കേറ്റു. ഒരു വയസ്സായ പേരക്കുട്ടിയും കയ്യിലുണ്ടായിരുന്നു. ആന ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഭയന്നോടുമ്പോഴായിരുന്നു വീണ് പരിക്കേറ്റത്. കുട്ടിയുടെ കയ്യിൽ പരുക്കേറ്റിട്ടുണ്ട്. രമണിയുടെ നെഞ്ചിലും ചുണ്ടിലുമാണ് പരുക്കേറ്റത്.