KeralaTop News

കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം, പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടി വി ദൃശ്യം പുറത്ത്

Spread the love

കുണ്ടറയിൽ ട്രെയിൻ അട്ടിമറി ശ്രമം. പ്രതികൾ എന്ന് സംശയിക്കുന്നവരുടെ സിസി ടി വി ദൃശ്യം പുറത്ത്. രണ്ട് യുവാക്കളെ തേടി പൊലീസ്. രാത്രി രണ്ട് മണിയോടെ സംശയാസ്പദ രീതിയിൽ ഇവരെ കാണുക ആയിരുന്നു. യുവാക്കൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

റെയിൽവേ പൊലീസ്, ആർപിഎഫ്, മധുരൈ റെയിൽവേ ക്രൈം ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംഭവത്തിൽ അന്വേഷണം തുടങ്ങി. വൻ ദുരന്തമാണ് ഒഴിവായത്. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉണ്ട്.