NationalTop News

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണു; ഏഴു തൊഴിലാളികൾ കുടുങ്ങി

Spread the love

തെലങ്കാനയിൽ ടണൽ ഇടിഞ്ഞുവീണ് തൊഴിലാളികൾ കുടുങ്ങി. നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ടണലിലാണ് അപകടം. ഏഴ് തൊഴിലാളികൾ കുടുങ്ങി. ടണൽ മുഖത്ത് നിന്ന് 14 കിലോമീറ്റർ അകത്താണ് അപകടം. ഏഴ് തൊഴിലാളികളാണ് കുടുങ്ങിയത്. നിരവധി പേർക്ക് പരുക്കേറ്റു.

രക്ഷാപ്രവർത്തനത്തിന് രണ്ട് സംഘങ്ങൾ ടണലിനകത്ത് കയറി. 50 തൊഴിലാളികളാണ് ആകെ ഉണ്ടായിരുന്നത്. ‌43 തൊഴിലാളികളെ രക്ഷപ്പെടുത്തി. ബാക്കി ഏഴു പേർ ടണലിൽ കുടുങ്ങുകയായിരുന്നു. ടണലിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തുരങ്കത്തിനുള്ളിലെ ആശയവിനിമയ സംവിധാനം തകരാറിയതിനെ തുടർന്ന് തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് കളക്ടർ പറഞ്ഞു.

തുരങ്കത്തിന്റെ മേൽക്കൂരയാണ് തകർന്നുവീണതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡി അധികൃതരെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. തുരങ്കത്തിൽ കുടുങ്ങിയവരെ ഉടൻ രക്ഷപ്പെടുത്തണമെന്നും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.