മുസ്ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റുമാർ വരെ ആയിട്ടുണ്ട്, സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്’: എം കെ മുനീർ
മണാലിയിൽ പോയ നബീസുമ്മയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. മുസ്ലിം സമുദായത്തിൽ നിന്ന് സ്ത്രീകൾ പൈലറ്റ്മാർവരെ ആയിട്ടുണ്ട്. മുസ്ലീം സ്ത്രീകൾ സമൂഹത്തിൽ വെട്ടിത്തിളങ്ങുന്നവരാണ്. അവരാരും വീട്ടിൽ ഇരിക്കുന്നു എന്ന് പറയരുത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതൊന്നുമല്ല വാസ്തവമെന്നും എം കെ മുനീർ വിമർശിച്ചു.
UDFലെ എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണ്. കോൺഗ്രസ് ആണ് മുന്നണിയെ നയിക്കുന്നത്. അതിനാൽ ഒരുമക്കായി കോൺഗ്രസ് മുന്നിട്ടിറങ്ങണം. പ്രദേശിക പ്രശ്നങ്ങൾ മുന്നണിക്കകത്ത് ഉണ്ട്. ഇത് പരിഹരിക്കണം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. തെരഞ്ഞെടുപ്പിന് മുൻപ് അണികളെ ശക്തി പ്പെടുത്തണമെന്നും എം കെ മുനീർ വ്യക്തമാക്കി.
കോഴിക്കോട് എം.ടിയുടെ പേരിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിൽ മകളുമായി ചേർന്ന് തീരുമാനിക്കും എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചു. കുടുംബം ഇതുമായി ബന്ധപ്പെട്ട ബൃഹത് പദ്ധതി തയ്യാറാക്കുന്നുണ്ട് അതിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്നും സാംസ്കാരിക വകുപ്പ് മന്ത്രി അറിയിച്ചതായി എം.കെ മുനീർ പറഞ്ഞു.