പ്രഫുൽ പട്ടേലും സംഘവും ഓലപ്പാമ്പിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ട, അയോഗ്യരാക്കാനുള്ള അധികാരം ഇല്ല; മന്ത്രി എ കെ ശശീന്ദ്രൻ
എൻസിപി നേതാവ് പ്രഫുൽ പട്ടേലും സംഘവും ഓലപ്പാമ്പിനെ കാട്ടി ഭീഷണിപ്പെടുത്തേണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. തങ്ങളെ അയോഗ്യരാക്കാൻ നോട്ടീസ് നൽകാൻ ഉള്ള അധികാരം പ്രഫുൽ പട്ടേലിന് ഇല്ല.
എൻ സി പി തർക്കത്തിൽ കോടതി വിധി മഹാരാഷ്ട്രയിൽ മാത്രം ബാധകമാണെന്നും
ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എടുത്ത തീരുമാനവും മഹാരാഷ്ട്രയിൽ മാത്രമാണ് ബാധകമാവുകയെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അതേസമയം, അതിരപ്പള്ളിയിലെ ആന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ദൗത്യസംഘത്തിന്റെ രക്ഷാപ്രവർത്തനത്തെ എല്ലാവരും പുകഴ്ത്തിയതാണ്. ദൗത്യസംഘത്തിനെതിരായ സൈബർ ആക്രമണത്തിൽ ഒന്നും തന്നെ കാര്യമാക്കേണ്ടതില്ലെന്നും കഴമ്പുള്ള പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.