‘തമിഴ് മക്കൾ ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ കൊടുത്തിട്ടുണ്ട്, അവരോട് കളിക്കരുത്’: കമൽഹാസൻ
ഒരു ഭാഷയും തമിഴർക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്ന് നടൻ കമൽ ഹാസൻ. ഭാഷയ്ക്ക് വേണ്ടി ജീവൻ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴരെന്നും അവരോട് കളിക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു. വെള്ളിയാഴ്ച ചെന്നൈയിൽ മക്കൾ നീതി മയ്യത്തിൻ്റെ എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്. പരാജയപ്പെട്ട രാഷ്ട്രീയക്കാരൻ എന്ന വിമർശനങ്ങൾക്കും കമൽ ഹാസൻ പൊതുവേദിയിൽ മറുപടി നൽകി.
തനിക്ക് നേരത്തെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ വൈകിയെന്നും കമൽ പറഞ്ഞു. എന്തായാലും ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെൻ്റിൽ കേൾക്കും. അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങുമെന്ന് കമൽ ഹാസൻ പറഞ്ഞു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും അദ്ദേഹം അനുയായികളോട് അഭ്യർഥിച്ചു.
തമിഴ്‌നാട്ടിൽ ഹിന്ദി ഉൾപ്പെടെയുള്ള പുതിയ വിദ്യാഭ്യാസ നയം (എൻഇപി) നടപ്പിലാക്കുന്നതിനെതിരെ സ്റ്റാലിന്റെ എതിർപ്പിനെച്ചൊല്ലി ബിജെപിയും ഡിഎംകെയും തമ്മിൽ കടുത്ത രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നുണ്ട്. സമഗ്ര ശിക്ഷാ അഭിയാന്‍ പ്രകാരം 2,152 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.