GulfTop News

വമ്പൻ പ്രഖ്യാപനവുമായി ദുബായ് ഷറഫ് ഗ്രൂപ്പ്; കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തും

Spread the love

കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ട് കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റ് ഇൻവെസ്റ്റ് കേരള പദ്ധതി രണ്ടാം ദിവസത്തിലേക്ക് കടന്നു. സമ്മിറ്റിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയിൽ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട് ഗ്രൂപ്പ് മേധാവി ഷറഫുദ്ദീൻ ഷറഫ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ പ്രധാന ഏഴ് സിറ്റികളില്‍ ഷറഫ് ഗ്രൂപ്പിന് വ്യവസായങ്ങളുണ്ട്. കേരളത്തിലെ രണ്ട് സ്ഥലങ്ങളില്‍ 5000 കോടിയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. ആകർഷകമായ രീതിയില്‍ സംഘടിപ്പിച്ച് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വലിയ വിജയമാക്കിയ സര്‍ക്കാരിനെയും മന്ത്രിയെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ദിവസം തന്നെ ഗ്ലോബല്‍ ഇൻവസ്റ്റേഴ്സ് മീറ്റില്‍ വൻ നിക്ഷേപ വാഗ്ദാനം ആണ് ഉണ്ടായത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. അദാനി ഗ്രൂപ്പ് 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതി അദാനി തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.