പാര്‍ക്കിങ് ഫീസ് കൊടുത്തില്ല, പൊലീസുകാരെ കൊല്ലുമെന്ന് ഭീഷണി; പാര്‍ക്കിങ് സാഹായി അറസ്റ്റില്‍
ഗുരുഗ്രാം: ഗുരുഗ്രാമില്‍ വനിതാ ഇന്‍സ്പെക്ടറോട് അപമര്യാദമായി പെരുമാറുകയും സബ് ഇന്‍സ്പെക്ടറെ മര്‍ദിക്കുകയും ചെയ്ത പാര്‍ക്കിങ് സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സോഹ്ന ബസ് സ്റ്റാന്‍റില്‍ വെച്ചായിരുന്നു സംഭവം. അഭിഷേക് എന്ന പാര്‍ക്കിങ് സഹായിയാണ് പിടിയിലായത്. പൊലീസ് ഇന്‍സ്പെക്ടറോട് അപമദ്യാദമായി പെരുമാറിയത് ചോദ്യം ചെയ്ത സബ് ഇന്‍സ്പെക്ടറെ ഇയാള്‍ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഇന്‍സ്പെക്ടര്‍ രാജ്മ ദേവിയും സബ് ഇന്‍സ്പെക്ടര്‍ രാജ്ജാക് ഖാനും സോഹ്ന ബസ് സ്റ്റാന്‍റിനു സമീപം പട്രോളിങ് നടത്തുന്നതിനിടെയായാണ് ഈ ദുരനുഭവം ഉണ്ടായത്. പാര്‍ക്കിങ് ചാര്‍ജുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഭിഷേക് പൊലീസുകാരെ ഉപദ്രവിച്ചത്.
പാര്‍ക്കിങ് ഏരിയക്ക് പുറത്ത് വണ്ടി നിര്‍ത്തിയ പൊലീസുകാരോട് ഇയാള്‍ പാര്‍ക്കിങ് ഫീസ് ആവശ്യപ്പെടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സബ് ഇന്‍സ്പെക്ടറോട് ഇയാള്‍ അപമര്യാദയായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു. പ്രശ്നത്തില്‍ ഇടപെട്ട ഇന്‍സ്പെക്ടറെ തള്ളിയിട്ടു. രണ്ടുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സബ് ഇന്‍സ്പെക്ടര്‍ക്ക് നെഞ്ചിന് പരിക്കേറ്റതായും അവരെ ഗുരുഗ്രാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. പ്രതി സബ് ഇന്‍സ്പെക്ടറുടെ കാറിനു നേരെ കല്ലെറിയുന്നതിന്‍റെയും അക്രമിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ അഭിഷേകിനെ ജുഡീഷ്യന്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.