Saturday, February 22, 2025
Latest:
KeralaTop News

കുളത്തിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ അപകടം; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Spread the love

കാസർഗോഡ് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.

കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.