KeralaTop News

“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” രക്തദാന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

Spread the love

ഫുട്ബോൾ ആരാധകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഒരുപോലെ ഒത്തുചേരാനുള്ള അവസരവുമായി ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയനും ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയും. “പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” എന്ന പേരിൽ ഒരു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ് ഇവർ.

2025 ഫെബ്രുവരി 22 രാവിലെ 9 മണി മുതൽ 1 മണി വരെ കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് ക്യാമ്പ് നടക്കുന്നത്. രക്തദാനം ജീവൻ രക്ഷിക്കാനുള്ള ഏറ്റവും മഹത്തായ കാര്യമാണെന്നും, ഈ ക്യാമ്പിൽ പങ്കുചേർന്ന് നിരവധി പേർക്ക് ജീവൻ നൽകാനാകുമെന്നും സംഘാടകർ അറിയിച്ചു.