Thursday, April 24, 2025
Latest:
KeralaTop News

എലപ്പുള്ളി വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മുന്നണി യോഗത്തില്‍ അത് മറന്നു; സിപിഐക്കുള്ളില്‍ ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം

Spread the love

മദ്യനിര്‍മാണശാലയുമായി മുന്നോട്ട് പോകാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചതില്‍ സിപിഐയില്‍ അതൃപ്തി പുകയുന്നു.പാര്‍ട്ടി പാര്‍ട്ടിയുടെ വിശ്വാസ്യത കളഞ്ഞു കുളിച്ചെന്ന വികാരത്തിലാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. പാര്‍ട്ടി നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് എക്‌സിക്യൂട്ടിവില്‍ പറഞ്ഞ സംസ്ഥാന സെക്രട്ടറി മുന്നണി യോഗത്തില്‍ എത്തിയപ്പോള്‍ അതെല്ലാം മറന്നുവെന്നാണ് വിമര്‍ശനം.നിലപാടും
രാഷ്ട്രീയവും ഉണ്ടെങ്കിലും സിപിഐ , ഇടത് മുന്നണിയുടെ ഭാഗമാണെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

എലപ്പുളളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ട് പോകാന്‍ മുന്നണിയോഗം തീരുമാനിച്ചത് സിപിഐയില്‍ വന്‍കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ കേരളത്തിലെ ഉന്നത സമിതിയായ സംസ്ഥാന എക്‌സിക്യൂട്ടിവ് രണ്ട് തവണ ചര്‍ച്ച ചെയ്ത് എടുത്ത നിലപാട് അടിയറവെച്ചു എന്നതാണ് സി.പി.ഐ നേതാക്കള്‍ക്കിടയിലുളള വികാരം. ജനുവരി 27ന് ആലപ്പുഴയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവാണ്മ ദ്യനിര്‍മ്മാണശാലയെ എതിര്‍ക്കാന്‍ ആദ്യം തീരുമാനിച്ചത്. ഈമാസം 17ന് ചേര്‍ന്ന എക്‌സിക്യൂട്ടിവിലും വിശദമായ ചര്‍ച്ച നടന്നു.

കിഫ്ബി യൂസര്‍ഫീയിലുംസ്വകാര്യ സര്‍വകലാശാലയിലും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാലും മദ്യനിര്‍മ്മാണശാലയില്‍പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തന്നെയാണ് എക്‌സിക്യൂട്ടിവിനെ അറിയിച്ചത്. എന്നാല്‍ മുന്നണിയോഗത്തിലെ തീരുമാനത്തോട് യോജിക്കുയാണ് ചെയ്തത്. പാര്‍ട്ടി നിലപാട് ഉയര്‍ത്തിപിടിക്കുന്നതില്‍ നേതൃത്വം പരാജയമാണെന്ന വിമര്‍ശനവും സിപിഐയില്‍ ശക്തമാണ്. സിപിഐഎമ്മിന്റെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുവെന്നാണ് നേതാക്കളുടെ പ്രതികരണം.പാര്‍ട്ടി നിലപാട് വിജയിപ്പിച്ചെടുക്കാതെ പോയതില്‍ മന്ത്രിമാരെയും സംശയിക്കുന്നവരുണ്ട്. മാര്‍ച്ച് 6ന് ചേരുന്ന സി.പി.ഐ.സംസ്ഥാന എക്‌സിക്യൂട്ടിവില്‍ വിഷയം ഉന്നയിക്കാനാണ് നേതാക്കളുടെ തീരുമാനം.