KeralaTop News

വിദേശ പ്രതിനിധികളടക്കം 3000 പേര്‍ എത്തും, ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം

Spread the love

കൊച്ചി: കേരളം കാത്തിരിക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ദ്വിദിന ഉച്ചകോടി നടക്കുന്നത്.

വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം ആശംസിക്കും. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നന്ദി പ്രകാശിപ്പിക്കും.

സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എം എം മുരുഗപ്പന്‍, രവി പിള്ള, ടി എസ് കല്യാണരാമന്‍ ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിക്കും.
ഉദ്ഘാടന ദിവസത്തെ പ്ലീനറി സെഷനില്‍ കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും എന്ന വിഷയത്തില്‍ എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തും. അമിതാഭ് കാന്ത് മോഡറേറ്ററാവുന്ന സെഷനില്‍ അബിന്‍ബെവ് വൈസ് പ്രസിഡന്‍റ് അനസൂയ റേ, അദാനി പോര്‍ട്ട് സിഇഒ അശ്വനി ഗുപ്ത, ജിയോ പ്ലാറ്റ്ഫോംസ് സിഇഒ മാത്യു ഉമ്മന്‍, മുരുഗപ്പ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എം എം മുരുഗപ്പന്‍, ഐടിസി ലിമിറ്റഡ് സിഎംഡി സഞ്ജീവ് പുരി, ഗൂഗിള്‍ ക്ലൗഡ് എപിഎസി സിഒഒ ശശികുമാര്‍ ശ്രീധര എന്നിവര്‍ പങ്കെടുക്കും.
സ്റ്റാര്‍ട്ടപ്പ്-ഇനോവേഷന്‍ എന്നിവയുടെ പ്രോത്സാഹനം എന്ന പാനല്‍ ചര്‍ച്ചയില്‍ ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്‍റെ സഹസ്ഥാപകന്‍ അനീഷ് അച്യുതന്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, മെഡ്ജീനോം സ്ഥാപകന്‍ സാം സന്തോഷ്, ജിഫി എഐ സിഇഒ ബാബു ശിവദാസന്‍, ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വസ്റ്റ്മന്‍റ് കമ്മീഷനിലെ സീനിയര്‍ കമ്മീഷണര്‍ ജോണ്‍ സൗത്ത്വെല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രതിഭകളുടെ ഭാവി എന്ന വിഷയത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസര്‍ സന്തോഷ് കുറുപ്പ്, അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ. ജോര്‍ജ്ജ് ചെറിയാന്‍, കൊഗ്നിസെന്‍റ് ഇന്ത്യ സിഎംഡി രാജേഷ് വാര്യര്‍,ലേബര്‍ കമ്മീഷണറേറ്റ് സെക്രട്ടറി ഡോ. കെ വാസുകി, ഐഐടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ ശേഷാദ്രി ശേഖര്‍ എന്നിവര്‍ പങ്കെടുക്കും.
മെഡിക്കല്‍ എക്സലന്‍സ്-ആയുര്‍വേദ, സൗഖ്യചികിത്സ എന്ന വിഷയത്തില്‍ അപ്പോളോ ആയുര്‍വൈദ് ഹോസ്പിറ്റല്‍ സ്ഥാപകന്‍ രാജീവ് വാസുദേവന്‍, ധാത്രി ആയുര്‍വേദ എം ഡി ഡോ. എസ് സജികുമാര്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സിഇഒ കെ ഹരികുമാര്‍, സിജിഎച് എര്‍ത്ത് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് ഡോമിനിക്, യുഎന്‍ ഗ്ലോബല്‍ സ്ട്രാറ്റജി ടീം ഉപദേശക ഡോ. സബൈന്‍ കപാസി എന്നിവര്‍ സംസാരിക്കും.

ഭാവിയുടെ വളര്‍ച്ചയ്ക്ക് സമുദ്രോത്പന്നമേഖലയെ ഉപയോഗപ്പെടുത്തല്‍ എന്ന വിഷയത്തില്‍ അമാല്‍ഗം ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാന്‍ അബ്രഹാം ജോണ്‍ തരകന്‍, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഡോ. കെ എന്‍ രാഘവന്‍, ബേബി മറൈന്‍ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ അലക്സ് കെ നൈനാന്‍, സീഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്‍റ് പവന്‍ കുമാര്‍, എം പി ഇ ഡി എ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കിട സ്വാമി തുടങ്ങിയവര്‍ സംസാരിക്കും. ഓട്ടോമോട്ടീവ് ടെക്നോളജി-ഇനോവേഷന്‍ ഭാവി എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ ടാറ്റ മോട്ടോര്‍സിന്‍റെ ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോ മേധാവി അജയ് ജെയിന്‍, എസിയ ടെക്നോളജീസ് സ്ഥാപകന്‍ ജിജിമോന്‍ ചന്ദ്രന്‍, മഹീന്ദ്ര റിസര്‍ച്ച് വാലി വൈസ് പ്രസിഡന്‍റ് ഡോ. ശങ്കര്‍ വേണുഗോപാല്‍, അശോക് ലൈലാന്‍റ് വൈസ് പ്രസിഡന്‍റ് സച്ചിന്‍ ഗോയല്‍, അക്സഞ്ചറിന്‍റെ സോഫ്റ്റ് വെയര്‍ ഡിഫൈന്‍ഡ് വെഹിക്കള്‍സ് അഡ്വാന്‍സ്ഡ് ടെക്നോളജി സെന്‍റര്‍ എം ഡി രാഘവേന്ദ്ര കുല്‍ക്കര്‍ണി എന്നിവര്‍ പങ്കെടുക്കും. തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം എന്ന വിഷയത്തില്‍ സിംബാബ്വേ വ്യവസായ-വാണിജ്യമന്ത്രി രാജ്കുമാര്‍ മോഡി, ഇന്ത്യ ഗേറ്റ് വെ ടെര്‍മിനല്‍ സിഇഒ പ്രവീണ്‍ ജോസഫ്, ഓഷ്യന്‍ ഫ്രൈറ്റ് സൗത്ത് ഏഷ്യ മേധാവി സന്ദീപ് നായര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ പ്രദീപ് ജയരാമന്‍, അദാനി പോര്‍ട്ട് എസ്ഇസെഡ് സിഇഒ അശ്വനി ഗുപ്ത, വിഴിഞ്ഞം പോര്‍ട്ട് എം ഡി ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും.

ഒരു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്‍റെ പാത എന്ന വിഷയത്തില്‍ കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍, ഐബിഎസ് ഗ്രൂപ്പ് സ്ഥാപകന്‍ വി കെ മാത്യൂസ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് സിഇഒ അദീബ് അഹമ്മദ്, ഇന്‍വസ്റ്റ് ഇന്ത്യ സീനിയര്‍ വൈസ്പ്രസിഡന്‍റ് സിദ്ധാര്‍ത്ഥ് നാരായണന്‍, ഇ റ്റി ഗ്രൂപ്പ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ശ്രുതിജിത്ത് കെ കെ എന്നിവര്‍ സംസാരിക്കും. കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്‍റെ അവസരങ്ങള്‍ രാജ്യവികസനത്തിന്‍റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ നോര്‍വേയിലെ എല്‍ട്രോക്ക് സിഇഒ കായി ബോഗന്‍, ചൗഗുളെ ആന്‍ഡ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജുന്‍ അശോക് ചൗഗുളെ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹരികൃഷ്ണന്‍, നവാള്‍ട്ട് സോളാര്‍ ഇലക്ട്രോണിക് ബോട്ട്സ് സ്ഥാപകന്‍ സന്ദിത്ത് തണ്ടാശേരി, എന്‍പിഒഎല്‍ ഡയറക്ടര്‍ ഡോ. ദുവ്വൂരി ശേഷഗിരി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡിഐജി നിഷാന്ത് എസ് എന്നിവര്‍ സംസാരിക്കും

പരമ്പരാഗത മേഖലയുടെ ശാക്തീകരണം എന്ന പാനല്‍ ചര്‍ച്ചയില്‍ വികെസി ഗ്രൂപ്പ് എം ഡി വികെസി റസാഖ്, ഇസാഫ് എംഡി പോള്‍ തോമസ്, എന്‍സി ജോണ്‍ ആന്‍ഡ് സണ്‍സ് എം ഡി ജോണ്‍ ചാക്കോ, ഹാരിസണ്‍സ് മലയാളം അഡ്വൈസര്‍ വെങ്കിട്ടരാമന്‍ ആനന്ദ്, ഈശ്വരന്‍ ബ്രദേഴ്സ് എക്സ്പോര്‍ട്സ് ചെയര്‍മാന്‍ ഗണേഷന്‍ ദൈവനായകം,സിന്തൈറ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. വിജു ജേക്കബ്, ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിലെ ഹാന്‍ഡ്ലൂം ഡെവലപ്മന്‍റ് കമ്മീഷണര്‍ ഡോ. എം ബീന, എന്നിവര്‍ സംസാരിക്കും. സുസ്ഥിര ഊര്‍ജ്ജ അവസരം- കേരളത്തിന്‍റെ ഭാവിയുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ടാറ്റ പവര്‍ റിന്യൂവബിള്‍ മൈക്രോഗ്രിഡ് സിഇഒ മനോജ് ഗുപ്ത, സംസ്ഥാന അഡി. ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, എനര്‍ജി മാനേജ്മന്‍റ് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, സിയെല്‍ ആന്‍ഡ് ടെറി ഇന്ത്യ എംഡി ദീപക് ഉഷാദേവി, ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സെലര്‍ സഞ്ജീവ ഡി സില്‍വ, ആര്‍ഇസി ലിമിറ്റഡ് ഡയറക്ടര്‍ നാരായണന്‍ തിരുപ്പതി, ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ ജി നരേന്ദ്രനാഥ് എന്നിവര്‍ സംസാരിക്കും.

റബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല എന്ന വിഷയത്തില്‍ കേരള റബര്‍ ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ഷീല തോമസ്, റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം വസന്തഗേശന്‍, ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഡിജി രാജീവ് ബുധ്രാജ, സിംകോ ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനോദ് സൈമണ്‍, പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള എംഡി ഡോ. ജെയിംസ് ജേക്കബ്, ഹരിശങ്കര്‍ സിംഘാനിയ എലാസ്റ്റോമെര്‍ ആന്‍ഡ് ടയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍ മുഖോപാധ്യായ, ഉപാസി പ്രസിഡന്‍റ് കെ മാത്യു അബ്രഹാം, റബര്‍ ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ എന്‍ രാഘവന്‍ എന്നിവര്‍ സംസാരിക്കും. ജര്‍മ്മനി, നോര്‍വേ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘവുമായും അന്നേ ദിവസം ബിടുബി കൂടിക്കാഴ്ചകള്‍ നടക്കും. എയ്റോസ്പേസ്-ഡിഫന്‍സ് ഇനോവഷന്‍ എന്നിവയുടെ സഹകരണം എന്ന വിഷയത്തില്‍ ഇന്ത്യന്‍ നേവി അസിസ്റ്റന്‍റ് ചീഫ് ഓഫ് മെറ്റീരിയല്‍സ് റിയര്‍ അഡ്മിറല്‍ ശരത് ആശീര്‍വാദ്, അനന്ത് ടെക്നോളജീസ് സ്ഥാപകന്‍ ഡോ. പവുലൂരി സുബ്ബ റാവു, ബെല്‍ ചെയര്‍മാന്‍ മനോജ് ജെയിന്‍, ബാരത് ഡൈനാമിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ മാധവ് റാവു, എല്‍ ആന്‍ഡ് ടി ഡിഫന്‍സ് ഹെഡ് ഓഫ് ഡിഫെന്‍സ് ആന്‍ഡ് സെക്യൂരിറ്റി ജസ്ബീര്‍ സിംഗ് സോളങ്കി, ജര്‍മ്മനിയിലെ ഇലാക് എംഡി ബെര്‍ണ്ഡ് സുകേ, കെസ്പേസ് സിഇഒ ജി ലെവിന്‍ എന്നിവര്‍ സംസാരിക്കും

ഐടി വ്യവസായവും കേരളത്തിന്‍റെ സാധ്യതകളും എന്ന വിഷയത്തില്‍ ഐബിഎസ് സ്ഥാപകന്‍ വി കെ മാത്യൂസ്, ഇവൈ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഇന്ത്യ ലീഡ് റിച്ചാര്‍ഡ് ആന്‍റണി, ബ്ലാക്ക്സ്റ്റോണ്‍ സീനിയര്‍ എംഡി മുകേഷ് മേത്ത, സണ്‍ടെക് സ്ഥാപകന്‍ നന്ദകുമാര്‍, ഡബ്ല്യുഎന്‍എസ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രീനിവാസ് റാവു, സംസ്ഥാന ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ എന്നിവര്‍ സംസാരിക്കും. സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വ്യവസായം എന്ന വിഷയത്തില്‍ സംസ്ഥാന ടൂറിസം അഡി. സെക്രട്ടറി സുമന്‍ ബില്ല, മുന്‍ ചീഫ് സെക്രട്ടറി വി വേണു, ഐഎച്സിഎല്‍ ഏരിയ ഡയറക്ടര്‍ ലളിത് വിശ്വകുമാര്‍, ഐആര്‍സിടി ഡയറക്ടര്‍ മനീഷ പാണ്ഡേ, ടൂറിസം സെക്രട്ടറി കെ ബിജു തുടങ്ങിയവര്‍ സംസാരിക്കും.
മൂല്യവര്‍ധന-ഭക്ഷ്യസംസ്ക്കരണത്തിലൂടെ കാര്‍ഷിക-ഭക്ഷ്യമേഖലകളുടെ വികസനം എന്ന വിഷയത്തില്‍ ഓര്‍ക്കല ഇന്ത്യ സിഇഒ സഞ്ജയ് ശര്‍മ്മ, ഇന്ത്യ റസിഡന്‍റ് മിഷന്‍ കണ്‍ട്രി ഡയറക്ടര്‍ മിയോ ഓക്ക, മാനേ ഗ്രൂപ്പ് പ്രസിഡന്‍റ് ജീന്‍ മാനേ, സിന്തൈറ്റ് എംഡി അജു ജേക്കബ്, ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ കൗണ്‍സെലര്‍ കിരണ്‍ കാരാമില്‍, ഐടിസി ഡിവിഷണല്‍ ഡയറക്ടര്‍ ഗണേഷ് കുമാര്‍, സിഐഐ കേരള ചെയര്‍മാന്‍ വിനോദ് മഞ്ഞില എന്നിവര്‍ സംസാരിക്കും.

ബാങ്കിംഗ്-ഫിന്‍ടെക്-ഡിജിറ്റല്‍ ഇനോവേഷന്‍ എന്ന പാനല്‍ ചര്‍ച്ചയില്‍ എസ്ബിഐ ചെയര്‍മാന്‍ ചല്ല ശ്രീനിവാസലു സെട്ടി, ഫെഡറല്‍ ബാങ്ക് എം ഡി കെവിഎസ് മണിയന്‍, മുത്തൂറ്റ് ഡിജിറ്റല്‍ സിഇഒ ചന്ദന്‍ ഖൈത്താന്‍, ഫോണ്‍ പെ സ്ഥാപകന്‍ രാഹുല്‍ ചാരി, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സീനിയര്‍ വൈസ് പ്രസിഡന്‍റ് ഡോ. ഹരീഷ് അഹൂജ, എന്‍പിസിഐ എംഡി ദിലീപ് അസ്ബെ, ക്രെഡ് സ്ഥാപകന്‍ കുണാല്‍ ഷാ, എന്‍എസ് സിഡിസി വൈസ് പ്രസിഡന്‍റ് അലോക് ജെയിന്‍ എന്നിവര്‍ പങ്കെടുക്കും.
മെഡിക്കല്‍ ഡിവൈസ് ഹബ്-കേരളം ഉത്തമമാതൃക എന്ന വിഷയത്തില്‍ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല, അഗാപ്പെ ഡയഗ്നോസ്റ്റിക്സ് എം ഡി തോമസ് ജോണ്‍, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബെഹാരി, അവേസ്താജെന്‍ ലിമിറ്റഡ് സ്ഥാപക ഡോ. വില്ലൂ മോറാവാല പട്ടേല്‍, നെക്സ്റ്റ് ബിഗ് ഇനോവേഷന്‍ ലാബ്സ് സ്ഥാപകന്‍ ആലോക് മെഡിക്കേപുര അനില്‍, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം സ്പെഷ്യല്‍ ഓഫീസര്‍ സി പദ്മകുമാര്‍ എന്നിവര്‍ സംസാരിക്കും.
വ്യവസായകുതിപ്പിന് ഐടി അടിസ്ഥാനസൗകര്യം എന്ന വിഷയത്തില്‍ ടിസിഎസ് വൈസ്പ്രസിഡന്‍റ് ദിനേശ് തമ്പി, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇംപാക്ടീവ് പ്രസിഡന്‍റ് ജോസഫ് കോര, അലിയന്‍സ് ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ടചര്‍ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി മേധാവി വിനയ് ദാവ്രെ, എഡബ്ല്യുഎസ് പാര്‍ട്ണര്‍ സക്സസ് മേധാവി ഭാസ്കര്‍ ജോഷി, ഇന്‍ഫോസിസ് സീനിയര്‍ വൈസ്പ്രസിഡന്‍റ് വിജയേന്ദ്രപുരോഹിത് തുടങ്ങിയവര്‍ സംസാരിക്കും.
ഇനോവേറ്റിംഗ് ഫ്യൂച്ചര്‍ ട്രാന്‍സ്ഫോമിംഗ് ഇലക്ട്രോണിക്സ് സിസ്റ്റംസ് ആന്‍ഡ് എന്‍ജിനീയറിംഗ് എന്ന വിഷയത്തില്‍ നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ജഹാംഗീര്‍, കെയിന്‍സ് ടെക്നോളജി എംഡി രമേഷ് കണ്ണന്‍, കെല്‍ട്രോണ്‍ എംഡി വൈസ് അഡ്മിറല്‍ (റിട്ട.) ശ്രീകുമാര്‍ നായര്‍, ഐവിപി സെമികണ്ടക്ടര്‍ സ്ഥാപകന്‍ രാജ മാണിക്യം, നിയോ പവര്‍ സിഎംഡി എ എസ് വനേല്‍ക്കര്‍, സൗത്ത് കൊറിയ റെക്സ്ജെന്‍ ഡയറക്ടര്‍ ജെഫ് ജുന്‍, സെറ്റ് വര്‍ക്ക് പ്രസിഡന്‍റ് ജോഷ് ഫോള്‍ഗര്‍, ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് സിടിഒ ആര്‍ മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.
റിയല്‍ എസ്റ്റേറ്റ് മേഖല എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ കെ റെറ ചെയര്‍മാന്‍ പി എച് കുര്യന്‍, മൈന്‍ഡ്സ്പേസ് സിഇഒ രമേഷ് നായര്‍, കൊച്ചുതൊമ്മന്‍ അസോസിയേറ്റ്സ് പ്രിന്‍പ്പല്‍ ആര്‍ക്കിടെക്ട് കൊച്ചുതൊമ്മന്‍ മാത്യു, എസ്ഐ പ്രോപര്‍ട്ടി എംഡി എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, സികെപിസി എംഡി ചിരാഗ് പുരുഷോത്തം, കൊളംബിയ പസഫിക് കമ്മ്യൂണിറ്റീസ് ഡയറക്ടര്‍ രാജഗോപാല്‍ ജി, എന്‍ഐസിഡിസി സിഇഒ രജത് കുമാര്‍ സൈനി, കെപിഎംജി അസോസിയേറ്റ് പാര്‍ട്ണര്‍ ആനന്ദ് ശര്‍മ്മ, അസെറ്റ് ഹോംസ് സ്ഥാപകന്‍ വി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. ചില്ലറ വില്‍പന മേഖലയിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ റിടെയില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബിജോ കുര്യന്‍, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ ടി എസ് പട്ടാഭിരാമന്‍, ഷാഡോഫാക്സ് സഹസ്ഥാപകന്‍ അഭിഷേക് ബന്‍സാല്‍, ആദിത്യ ബിര്‍ള ഫാഷന്‍ പ്രസിഡന്‍റ് ജേക്കബ് ജോണ്‍, മൈന്ത്ര സീനിയര്‍ വൈസ് പ്രസിഡന്‍റ് വേണു നായര്‍, സംഗീത മൊബൈല്‍സ് എം ഡി സുഭാഷ് ചന്ദ്ര എല്‍, ഡെക്കാണ്‍ ഹെറാള്‍ഡ് ഒപീനിയന്‍ എഡിറ്റര്‍ വിജു ചെറിയാന്‍ എന്നിവര്‍ സംസാരിക്കും.

ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ബിടുബി കൂടിക്കാഴ്ചകളുമുണ്ടാകും. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന കലാപരിപാടിയടക്കമുള്ള സാംസ്ക്കാരിക സന്ധ്യയും വിനോദപരിപാടികളുമുണ്ടാകും. പാനല്‍ ചര്‍ച്ചകളിലെ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, ആറ് രാജ്യങ്ങളുടെ സഹകരണം, 3000 പ്രതിനിധികള്‍, തുടങ്ങിയവ ദ്വിദിന ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.