KeralaTop News

പാതിവില തട്ടിപ്പ്; മാത്യു കുഴൽനാടനെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

Spread the love

പാതിവില തട്ടിപ്പിൽ മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാങ്ക് അക്കൗണ്ടുകളിലൂടെ പണം വാങ്ങിയ നേതാക്കളിൽ മാത്യു കുഴൽനാടൻ ഇല്ല. അനന്തു കൃഷ്ണന്റെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ കുഴൽ നാടന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നേരത്തെ എംഎൽഎ പണം വാങ്ങിയിരുന്നുവെന്ന രീതിയിൽ ആക്ഷേപം ഉയർന്നിരുന്നു.

എന്നാൽ പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്ന അനന്തു കൃഷ്ണനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.ക്രൈംബ്രാഞ്ച് കേസ് എടുത്തതിന് പിന്നാലെ കൊച്ചിയിലെ വിവിധ ഓഫീസുകളിൽ എത്തിച്ച് അനന്തു കൃഷ്ണനെ തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, ഇടപാട് ശൃംഖലയിലെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി അനന്തു കൃഷ്ണനെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. കഴിഞ്ഞദിവസം റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കൂടുതൽ പേർക്ക് നോട്ടീസ് അയച്ചേക്കും.പ്രാദേശിക തലത്തിൽ പണം പിരിച്ച സംഘടനകളുടെ സ്ഥാപനങ്ങളിൽ പരിശോധന നടത്താനാണ് ഇ ഡി നീക്കം.