NationalTop News

പ്രണയ തടസം മാറാൻ പരിഹാരം പൂജ, യുവതിയിൽ നിന്ന് ആറ് ലക്ഷം തട്ടിയെടുത്തു വ്യാജ ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ

Spread the love

‘പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകും’ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യാജ ജ്യോത്സ്യൻ യുവതിയെ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. ബെംഗളൂരുവിലെ വിനയ്കുമാർ എന്നയാളാണ് തട്ടിപ്പിന് പിന്നിൽ.

ഇൻസ്റ്റഗ്രാമിൽ ജ്യോതിഷ വിദഗ്ധനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയെ വലയിൽ വീഴ്ത്തിയത്. യുവതിയുടെ ജന്മനക്ഷത്രവും നാളും ചോദിച്ച് ചില ദോഷങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പരിഹാര പൂജകൾക്കായി പണം ആവശ്യപ്പെട്ടു.

ആദ്യം 1820 രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീട് പലതവണയായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ പണം തിരികെ ചോദിച്ചു. 13000 രൂപ തിരികെ നൽകിയ ശേഷം ബാക്കി തുക നൽകാനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.