NationalTop News

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാകും; സത്യപ്രതിജ്ഞ ഫെബ്രുവരി 20ന്

Spread the love

ഡൽഹിയിലെ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്. നാളെ സംസ്ഥാന ആസ്ഥാനത്ത് വെച്ച് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിന് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. 27 വർഷത്തിനുശേഷം ഡൽഹിയിൽ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്നെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തും.50 സിനിമാ ക്രിക്കറ്റ് താരങ്ങൾക്കും ചടങ്ങിൽ ക്ഷണം ഉണ്ട്. ചടങ്ങിൽ മുപ്പതിനായിരത്തിൽ ഏറെ പേർ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും സാന്നിധ്യം ചടങ്ങിൽ ഉറപ്പാക്കുമെന്ന് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കി.രാംലീല മൈതാനത്ത് നടക്കുന്ന അന്തിമഘട്ട ഒരുക്കങ്ങൾ ബിജെപി നേതാക്കൾ വിലയിരുത്തി.