KeralaTop News

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

Spread the love

ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത്‌ അംഗം മഞ്ഞക്കുഴി സ്വദേശി ജയ്സൺ, മോളേകുടി സ്വദേശി ബിജു എന്നിവരാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്. സ്കൂബ ടീമിന്റെയും പരിശോധന അൽപ്പസമയത്തിനകം പ്രദേശത്തുണ്ടാകും.