സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടപ്പിറപ്പുകൾ, കൃപേഷിന്റെയും ശരത്ലാലിന്റെയും ഓർമദിനത്തിൽ ശശി തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്
അക്രമ രാഷ്ട്രീയത്തിനെതിരെ ശശി തരൂർഎം പി. സിപിഐഎം നരഭോജികൾ കൊലപ്പെടുത്തിയ കൂടെപിറപ്പുകൾ എന്ന് എഫ്ബി പോസ്റ്റ്. പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും പ്രണാമം അർപ്പിച്ച് തരൂർ എഫ്ബി പോസ്റ്റിട്ടു.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലേഖനത്തിലെ വ്യവസായ സൗഹൃദ കേരള നിരീക്ഷണവും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള പ്രസ്താവനയും ഏറെ വിവാദമായ സാഹചര്യത്തിലാണ് ശരി തരൂരിന്‍റെ പുതിയ പോസ്റ്റ്.
അതേസമയം കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കില്ല. പ്രസ്താവനകളിലെ അതൃപ്തി തരൂരിനെ അറിയിച്ച നേതൃത്വം കേരള സര്‍ക്കാരിന്‍റെ കണക്കുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് ധരിപ്പിച്ചു. ഹൈക്കമാന്‍ഡുമായി ഏറെക്കാലമായി അകലം പാലിക്കുന്ന തരൂരിന് അച്ചടക്ക നടപടിയിലൂടെ ആയുധം നല്‍കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്.