MoviesTop News

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ബാഫ്റ്റയിൽ പുരസ്കാരമില്ല

Spread the love

ബാഫ്റ്റ വേദിയിൽ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ പുരസ്‌കാരം നഷ്ടമായി. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനായുള്ള നോമിനേഷനിലായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മത്സരിച്ചത്. ഈ പുരസ്കാരം ഫ്രഞ്ച് സിനിമ ‘എമിലിയ പെരസ്’ നേടി. ഇത് മൂന്നാം തവണയാണ് എമിലിയ പെരെസുമായി മത്സരിച്ച് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പുരസ്കാരം നേടുന്നതിൽ നിന്ന് പരാജയപ്പെടുന്നത്.

ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്റ് ടെലിവിഷൻ അവാർഡുകളാണ് ബാഫ്റ്റ എന്നറിയപ്പെടുന്നത്. 78-ാമത് ബാഫ്റ്റ പുരസ്കാര ചടങ്ങാണ് ലണ്ടനിൽ നടന്നത്. പ്രശസ്ത സ്കോട്ടിഷ് നടൻ ഡേവിഡ് ടെന്നന്റ് ആണ് ചടങ്ങിന്റെ അവതാരകനായി എത്തിയത്.
കാൻ ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. പായൽ കപാഡിയ സംവിധാനം ചെയ്ത ഈ ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013-ൽ ‘ലഞ്ച് ബോക്സ്’നു ശേഷം ബാഫ്റ്റ പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകൂടിയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.