KeralaTop News

‘സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്’: മയപ്പെടുത്തി,പക്ഷെ തിരുത്താതെ തരൂർ

Spread the love

ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂർ. ഒരു മേഖലയിൽ നേടിയ വികസനത്തെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞത്. കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ ഒരു മേഖലയിലുണ്ടായത് ആശാവഹമായ മാറ്റമെന്നും തരൂർ പറഞ്ഞു.

അത് അംഗീകരിക്കാതിരിക്കുന്നത് ചെറുതായി പോകും.സ്ഥാനമൊഴിയാൻ ആവശ്യമുണ്ടെങ്കിൽ ഒഴിഞ്ഞോളാം. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരണം. ഇത് താൻ പറയാൻ തുടങ്ങിയിട്ട് 16 വർഷമായി ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് കണ്ട് അതിശയ പെട്ടിട്ടാണ് ലേഖനം എഴുതിയത്.

സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം. കേരളത്തിൻറെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മൊത്തം എഴുതിയതല്ല. ഇംഗ്ലീഷ് വായിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലില്ലായ്മ കേരളത്തിലെ വലിയ പ്രശ്നമാണ്.

അങ്ങനെ പല മേഖലകളെ കുറിച്ചും താൻ സംസാരിച്ചിട്ടുണ്ട്. ഫാക്ടുകളുടെ കണക്കിലാണ് താൻ സംസാരിച്ചത്. സർക്കാരിന് നൂറു മാർക്ക് നൽകിയിട്ടില്ല. നല്ല കാര്യത്തിന് പിന്തുണ കൊടുത്തു. അടുത്ത തവണ നിങ്ങൾ പ്രതിപക്ഷത്ത് ആവുമ്പോൾ ഞങ്ങളെയും എതിർക്കരുത് എന്നും ലേഖനത്തിൽ പറഞ്ഞു.

എഴുതിയതിൽ ഒരു തെറ്റ് ആദ്യം കാണിച്ചു തരൂ. ആർട്ടിക്കിളിൽ ഒരു രാഷ്ട്രീയവും പറഞ്ഞിട്ടില്ല. തെറ്റ് ബോധ്യപ്പെട്ടാൽ തിരുത്തി എഴുതാൻ തയ്യാറാണ്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ഒഴികെയുള്ള മേഖലകളിലും പ്രശ്നങ്ങളുണ്ട്. ഞാൻ എഴുതുന്നത് ആൾക്കാർ വായിക്കുന്നതിൽ സന്തോഷം.

15 മാസം കൂടി ഇലക്ഷൻ ഉണ്ട്. തനിക്ക് ഇനിയും എഴുതാനുണ്ട്. കേരളത്തിലെ എല്ലാ മലയാളികൾക്കും ആവശ്യമുള്ളത് വികസനമാണ്.അത് ആര് ചെയ്താലും അംഗീകരിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി.