ശശി തരൂരിൻ്റെ ലേഖനത്തെ സ്വാഗതം ചെയ്യുന്നു, മോദി സ്തുതിയെ എതിർക്കുകയും ചെയ്യുന്നു’: ബിനോയ് വിശ്വം
ശശി തരൂരിൻ്റെ ലേഖനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തരൂരിൻ്റെ മോദി സ്തുതിയെ എതിർക്കുകയും ചെയ്യുന്നു. ഒരു പാട് കാലം എല്ലാ ഇടതുപക്ഷ വിരുദ്ധരും ഇടതുപക്ഷം വികസന വിരുദ്ധരാണെന്ന് പറഞ്ഞു നടന്നു. അതെല്ലാം തെറ്റാണെന്ന് കോൺഗ്രസിൻ്റെ സമുന്നത നേതാവ് തന്നെ തെറ്റാണെന്ന് പറഞ്ഞിരിക്കുന്നു.
ആ വാക്കുകളെ CPI സ്വാഗതം ചെയ്യുന്നു. വലതുപക്ഷം കെട്ടിപ്പൊക്കിയ നുണകോട്ടയാൻ തരൂർ തകർത്തത്. വൈകിയാണെങ്കിലും തരുരിനെ പോലുള്ളവർക്ക് സത്യം അംഗീകരിക്കേണ്ടി വന്നു. ഇടതുപക്ഷം വന്നാൽ വളർച്ച മുരടിക്കുമെന്ന വാദത്തെ ശശി തരൂർ തള്ളിക്കളഞ്ഞു. തരൂർ പറഞ്ഞത് വസ്തുതകളാണ്. എത്ര മറച്ചു പിടിച്ചാലും തമസ്കരിച്ചാലും എപ്പോഴെങ്കിലും ഇടതുപക്ഷത്തിന്റെ നേട്ടങ്ങൾ തുറന്നു പറയേണ്ടിവരും.
കേരളത്തിലെ കോൺഗ്രസ് പ്രമാണിമാർ തള്ളിപ്പറഞ്ഞിട്ടും ശശി തരൂർ പിൻമാറിയില്ല. പറഞ്ഞ കാര്യം പറഞ്ഞതാണെന്നും ശരിയാണെന്നതിലും അദ്ദേഹം ഉറച്ചു നിന്നു. ഒരുപാട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ഈ വിഷയത്തിൽ തരൂരിന് ഒപ്പമാണെന്നും ബിനോയ് വിശ്വം പങ്കുവെച്ചു. തമ്മിൽ കണ്ടാൽ മിണ്ടാത്ത കോൺഗ്രസ് നേതാക്കൾ പോലും തരൂരിനോട് ഷട്ടപ്പ് പറഞ്ഞിരിക്കുന്നു. ടി വി തോമസ് മുതൽ പി രാജീവ് വരയുള്ള നേതാക്കൾ മികച്ച പ്രവർത്തനം കാഴ്ച വെച്ചവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു.