KeralaTop News

നാളെ അതിനിർണായക മത്സരം, ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ആരാധകര്‍ ഒഴുകിയെത്തും; മെട്രോ സര്‍വീസ് രാത്രി 11 വരെ

Spread the love

കൊച്ചി: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ നിര്‍ണായക മത്സരം നാളെ. ഫെബ്രുവരി 15 ന് ശനിയാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്‍റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു.

ശനിയാഴ്ച രാത്രി 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും സർവ്വീസ് ഉണ്ടാകും. രാത്രി 9.39, 9.47, 9.56, 10.04, 10.13, 10.21, 10.30, 10.39, 10.48, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെ എല്‍ എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.38, 9.47, 9.55, 10.04, 10.12, 10.21, 10.29, 10.38, 10.46 , 10.55, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വ്വീസ് ഉണ്ടാകും.