KeralaTop News

ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് കൈ തല്ലിയൊടിച്ചു; കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായതില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്

Spread the love

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്രൂര റാഗിങ്ങിനിരയായ സംഭത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തുവെന്നാണ് പരാതി.

കൊളവല്ലൂര്‍ പി ആര്‍ മെമ്മോറിയല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞദിവസം ക്രൂരമായ റാഗിങ്ങിന് ഇരയായത്. സംഭവത്തില്‍ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തടഞ്ഞുവെക്കല്‍, തുടങ്ങി 6 വകുപ്പുകള്‍ ചുമത്തി.

പ്രതിചേര്‍ത്ത മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രായപൂര്‍ത്തിയായെന്നാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് തടഞ്ഞുവെച്ച് മര്‍ദിച്ചതായാണ് പരാതി. മര്‍ദ്ദനം തടയാന്‍ ശ്രമിച്ചതോടെഅടിച്ചു വീഴ്ത്തുകയുംഇടതു കൈ ചവിട്ടി ഓടിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ വിദ്യാര്‍ത്ഥി തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റാഗിങ്ങിന് നേതൃത്വം നല്‍കിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.