KeralaTop News

ഉഗ്രശബ്ദത്തിൽ കരിമരുന്ന് പ്രയോഗം, ഇടഞ്ഞ ആന തൊട്ടടുത്ത ആനയെ കുത്തി’; ചിതറിയോടിയപ്പോൾ രണ്ടുപേർ മരണപ്പെട്ടുവെന്ന് എംഎൽഎ

Spread the love

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 2 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. 5 പേരുടെ നില ഗുരുതരമെന്ന് എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തി, തുടര്‍ന്ന് രണ്ടാനകളും വിരണ്ടോടുകയായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. ആനകൾ ഇടഞ്ഞത് ഉഗ്രശബ്ദത്തിൽ കരിമരുന്ന് പ്രയോഗം നടത്തിയപ്പോളാണ്. 20 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.പിന്നീട് ആനകളെ തളച്ചു..ചിതറിയോടിയപ്പോൾ നിരവധിപേർക്ക് പരുക്കേറ്റുവെന്ന് എംഎൽഎ കാനത്തിൽ ജമീല പറഞ്ഞു.

പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഉറപ്പാക്കും. ആശുപത്രിയിലേക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. വലിയ ആപത്താണ് നടന്നത്. ഒരുപാട് ആളുകൾ പങ്കെടുക്കുന്ന ഉത്സവമാണ്. കഴിഞ്ഞവർഷം വിയൂർ ക്ഷേത്രത്തിലും ആനകൾ ഇടഞ്ഞിരുന്നു. ഗുരുതര പ്രശ്നങ്ങളാണ് ഉത്സവങ്ങളുമായി നടക്കുന്നതെന്നും എംഎൽഎ പറഞ്ഞു.