സിഖ് കലാപകേസ്; മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി
ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസിൽ മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ കുറ്റക്കാരനെന്ന് കോടതി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. 1984 നവംബറിൽ ദില്ലി സരസ്വതി വിഹാറിൽ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസിൽ കോടതി വിധി പറയും. നിലവിൽ സിഖ് കലാപകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജൻ കുമാർ.