Wednesday, February 12, 2025
Latest:
KeralaTop News

കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യമാണ്’; വിമർശനങ്ങളെ പ്രതിരോ​ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: കിഫ്ബിക്ക് എതിരായ പ്രതിപക്ഷ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയിൽ സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. കിഫ്ബിയുടെ നേട്ടങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിക്കുന്നതിൽ അതിശയം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

.
കിഫ്ബി തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണ്. കിഫ്ബിയിൽ സിഎജി ഓഡിറ്റ് അടക്കം എല്ലാം നടക്കുന്നുണ്ട്. വരവു ചെലവ് കണക്കും പദ്ധതി രേഖകളും സുതാര്യമാണ്. പൊതുമരാമത്തിൻ്റെ കിഫ്ബി പദ്ധതികളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണ്.
കിഫ്ബി നടപ്പാക്കുന്ന പൊതുമരാമത്ത് പദ്ധതികൾ വൈകുന്നു എന്ന ആക്ഷേപം ശരിയല്ല. പല വിധ തടസങ്ങളെല്ലാം മറികടന്നാണ് പദ്ധതികൾ നടപ്പാക്കുന്നത്. കിഫ്ബി പദ്ധതികൾ വരുമാനദായകമാക്കിയാൽ കേന്ദ്ര വാദങ്ങളെ മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂസർഫീ വരുമാനത്തിൽ നിന്ന് തന്നെ കിഫ്ബി വായ്പ തിരിച്ചടക്കാം. ബാധ്യത ക്രമാനുഗതമായി ഒഴിവാക്കാൻ ഇതോടെ കഴിയും. വായ്പകൾ കൃത്യ സമയത്ത് തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ സ്ഥാപനമാണ് കിഫ്ബിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.