മനുഷ്യനും വേണ്ടേ നീതി…! പ്രതിഷേധവുമായി എം സി വൈ എം ബത്തേരി രൂപത
വർദ്ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. മാനവകുലത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാടൻ നിയമങ്ങൾ പൊളിച്ചെഴുതുക തന്നെ വേണമെന്ന് എംസിവൈഎം ബത്തേരി രൂപത ആവശ്യപ്പെട്ടു. ഒരു കുടുംബത്തിൻറെ അത്താണി മരിച്ചിട്ട്, നഷ്ടപരിഹാരം കൊണ്ട് എന്ത് പ്രയോജനമാണള്ളത്?
മാറിമാറിവരുന്ന സർക്കാരുകളുടെ മോഹന വാഗ്ദാനങ്ങളിൽ വയനാടൻ ജനതയെ ഇനിയും മുക്കിക്കൊല്ലരുത്. കൺമുന്നിൽ കാട്ടാനകളുടെയും കടുവകളുടെയും ആക്രമണത്തിൽ ജീവനുകൾ പൊലിയുമ്പോൾ നിസ്സഹായരായി നോക്കി നിൽക്കുകയാണ് വയനാടൻ ജനത. ഈ കാട്ടുനീതിക്കെതിരെ സർക്കാർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വളരെ ശക്തമായി എം.സി.വൈ.എം ബത്തേരി രൂപതയിലെ യുവജനങ്ങൾ പ്രതികരിക്കുമെന്ന് പ്രസിഡൻ്റ് എബി എബ്രഹാം, ഡയറക്ടർ ഫാ.വർഗീസ് മഠത്തിൽ, അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജോസഫ് മാത്യു ചേലംപറമ്പത്ത്, സെക്രട്ടറി അഞ്ചിത റെജി എന്നിവർ ആഹ്വാനം ചെയ്തു.