KeralaTop News

നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും വട്ടം ചുറ്റിച്ച കൃഷ്ണപ്പരുന്ത് പിടിയില്‍

Spread the love

കാസര്‍ഗോഡ് നീലേശ്വരത്ത് വനം വകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വട്ടം ചുറ്റിച്ച കൃഷ്ണപ്പരുന്ത് പിടിയില്‍. നീലേശ്വരം എസ് എസ് കലാമന്ദിരത്തിന് സമീപം അലക്‌സാണ്ടറുടെ വീട്ടില്‍ നിന്നാണ് പരുന്ത് പിടിയിലായത്. ഒന്നരമാസത്തോളമായി പ്രദേശത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പരുന്തിന്റെ ആക്രമണം ഭയന്ന് പുറത്തിറങ്ങുന്നത് കുറവായിരുന്നു. മറ്റ് നാട്ടില്‍ നിന്ന് എത്തുന്നവര്‍ പോലും കുട ചൂടിയായിരുന്നു നടപ്പ്.

ജനുവരി 26 ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരുന്തിനെ പിടികൂടി കര്‍ണാടകയിലെ കോട്ടഞ്ചേരി വനമേഖലയില്‍ പറത്തി വിട്ടെങ്കിലും വീണ്ടും പരുന്ത് തിരിച്ചെത്തി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണം തുടരുമ്പോഴാണ് പരുന്ത് വലയിലാകുന്നത്. കൃഷ്ണപരുന്ത് കൂട്ടിലായതോടെ എല്ലാവര്‍ക്കും ആശ്വാസം. വനം വകുപ്പ് ഓഫീസിലേക്ക് മാറ്റിയ പരുന്തിനെ അനുമതി ലഭിച്ചശേഷം വനമേഖലയില്‍ തുറന്നു വിടാനാണ് തീരുമാനം.