ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം ആർക്കൊക്കെ ലഭിക്കും
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പലപ്പോഴും അതിലെ മറ്റ് ആനുകൂല്യങ്ങൾ വെൻസവിധം ഉപയോഗിക്കാറില്ല. .
പതിവായി വിമാനയാത്ര ചെയ്യുന്നരാണെങ്കിൽ പണമടച്ച് എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, ഈ ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തില്‍ 12 സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ഉറപ്പാക്കുന്നു. കാര്‍ഡ് ഉടമയ്ക്കും ആഡ്-ഓണ്‍ അംഗത്തിനും ഇന്ത്യയ്ക്ക് പുറത്ത് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 6 സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കും.
2. ഐസിഐസിഐ ബാങ്ക് സഫീറോ വിസ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് വഴി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഓരോ പാദത്തിലും നാല് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സന്ദര്‍ശനങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്നു.
3. ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് പ്രൈവറ്റ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ്: ഐസിഐസിഐ ബാങ്കിന്‍റെ ഈ കാര്‍ഡ് എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത പ്രവേശനം നല്‍കുന്നു.
4. കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര മോജോ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പ്രതിവര്‍ഷം എട്ട് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം നല്‍കുന്നു.
5. ഫ്ളിപ്പ്കാര്‍ഡ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് 3 മാസങ്ങളില്‍ കുറഞ്ഞത് 50,000 രൂപ ചെലവാക്കിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
6. ആക്സിസ് ബാങ്ക് എസിഇ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ പ്രതിവര്‍ഷം നാല് സൗജന്യ ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.
7. യെസ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്: ഇത് ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിലായി 850 ലധികം ലോഞ്ചുകളിലേക്ക് പ്രവേശനം നല്‍കുന്നു.
8. എസ്ബിഐ കാര്‍ഡ് പ്രൈം: ഇന്ത്യക്ക് പുറത്തുള്ള ലോഞ്ചുകളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് സൗജന്യ സന്ദര്‍ശനങ്ങള്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു. ഇന്ത്യയിലെ ആഭ്യന്തര ലോഞ്ചുകളില്‍് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എട്ട് ലോഞ്ചുകളില്‍ സൗജന്യമായി പ്രവേശിക്കാം