NationalTop News

ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് ജയസൂര്യ; കുടുംബത്തോടൊപ്പം മഹാകുംഭമേളയില്‍ പങ്കെടുത്ത് താരം

Spread the love

മ​ഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ ജയസൂര്യ. കഴിഞ്ഞ ദിവസമാണ് ജയസൂര്യയും കുടുംബവും പ്രയാഗ്‌രാജിൽ എത്തിയത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാനായി കോടിക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.

ഇക്കൂട്ടത്തില്‍ രാഷ്ട്രീയ നേതാക്കളും നേതാക്കളും സെലിബ്രിറ്റികളുമെല്ലാമുണ്ട്. ഇപ്പോഴിതാ മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സിനിമ താരം ജയസൂര്യ.ഭാര്യ സരിത ജയസൂര്യ, മക്കളായ അദ്വൈത്, വേദ എന്നിവരോടൊപ്പമാണ് ജയസൂര്യ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത്.

ചടങ്ങുകളുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് നിവരുന്ന ചിത്രങ്ങളാണ് ജയസൂര്യ പങ്കുവെച്ചത്. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.

കത്തനാർ ആണ് ജയസൂര്യയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. എന്നാൽ, ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് ​ഗോകുലം ​ഗോപാലനാണ്.