NationalTop News

ഡല്‍ഹി വോട്ടെണ്ണൽ ബൂത്തിന് പുറത്ത് ‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍

Spread the love

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഡൽഹിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ‘മിനി കെജ്‌രിവാൾ’. അവ്യാന്‍ തോമര്‍ എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിന്റെ വേഷത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് നില്‍ക്കുന്നത്. ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ യുവ അനുയായിയായ അവ്യാൻ തോമർ ഇന്ന് രാവിലെ മുൻ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി.

2022-ലെ ഡല്‍ഹിയി തിരഞ്ഞെടുപ്പ് കാലത്തും സമാനവേഷത്തില്‍ അവ്യാന്‍ എത്തിയിരുന്നു. ഇന്ന് നീല നിറത്തിലുള്ള സ്വെറ്ററും പുറമേ കരിംപച്ച പഫ്ഡ് ഓവര്‍കോട്ടും ധരിച്ച അവ്യാന്റെ ചിത്രങ്ങൾ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇതിനൊപ്പം കെജ്‌രിവാളിനോട് സമാനമായുള്ള കണ്ണടയും മീശയും വെച്ചിട്ടുണ്ട്.

എല്ലാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസങ്ങളിലും തങ്ങള്‍ ഇവിടെ വരാറുണ്ടെന്ന് അവ്യാന്റെ അച്ഛന്‍ പറയുന്നു. ബേബി മഫ്‌ളര്‍ മാന്‍ എന്ന ഓമന പേരും ആം ആദ്മി പാര്‍ട്ടി ഈ കുട്ടി കെജ്‌രിവാളിന് നല്‍കിയിട്ടുണ്ടെന്നാണ് അവ്യാന്റെ അച്ഛന്‍ പറയുന്നു.

വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. യമുനാ നദിയിലെ മലിനീകരണം എ.എ.എപിക്ക് തിരിച്ചടിയായപ്പോള്‍ ബജറ്റിലെ ജനപ്രിയ പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമാകുകയാണ്.

കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബിജെപി ഇതിനോടകം 43 സീറ്റില്‍ മുന്നിലാണ്. അതേ സമയം എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളിയും നേരിടുന്നു. AAP നിലവിൽ 27 സീറ്റുകൾ മുന്നിലാണ്.