KeralaTop News

വൈദ്യപരിശോധന നടത്തിയതില്‍ ഉള്‍പ്പെടെ വീഴ്ച; കോഴിക്കോട് മെഡിക്കല്‍ കോളജ് ICU പീഡന കേസില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍

Spread the love

കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡന കേസില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവ് ഉണ്ടായിട്ടും നീതി ലഭിച്ചില്ലെന്ന് അതിജീവിത പറഞ്ഞു.

വൈദ്യ പരിശോധന നടത്തിയ ഡോക്ടര്‍ കെ വി പ്രീതിക്ക് വീഴ്ച പറ്റിയതായി കാണിച്ച് അതിജീവിത മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.ഇതില്‍ അന്വേഷണവിഭാഗം ഡി വൈ എസ് പി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഗൗരവമായ കേസായിട്ടും പരിചയസമ്പന്നരായ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചില്ല. മെഡിക്കോ ലീഗല്‍ കേസുകള്‍ കൈകാര്യം ചെയ്ത് പരിചയമില്ലാത്ത ഡോക്ടറാണ് വൈദ്യ പരിശോധന നടത്തിയത്. വൈദ്യ പരിശോധനക്കായി പൊലീസ് നല്‍കിയ അപേക്ഷയില്‍ കേസിന്റെ ഗൗരവം സൂചിപ്പിച്ചിട്ടും ഇത് അവഗണിച്ചുവെന്നും പറയുന്നു. തെളിവുകള്‍ ഉണ്ടായിട്ടും നീതീ ലഭിച്ചില്ലെന്ന് അതിജീവിത.

മെഡിക്കല്‍ കോളേജ് ഐസിയു പീഡനത്തില്‍ പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടിന്‍ നിര്‍ദ്ദേശം ഉണ്ട്. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അതിജിവിത.