ഡല്‍ഹി നല്‍കുന്ന പാഠം പ്രതിപക്ഷ ഐക്യം വേണമെന്ന്; തോല്‍വികൊണ്ട് കോണ്‍ഗ്രസ് തകരില്ല, എം കെ രാഘവൻ എംപി
ഡൽഹി തെരഞ്ഞെടുപ്പ് നൽകുന്ന പാഠം പ്രതിപക്ഷ ഐക്യം വേണെമെന്നാണെന്ന് എം കെ രാഘവൻ എംപി. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നിരുന്നുവെങ്കിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കുമായിരുന്നുവെന്നും തോൽവി കൊണ്ട് കോൺഗ്രസ് തകരില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സ്വീകരിക്കുന്ന മാർഗം ശരിയല്ല. തെരഞ്ഞെടുപ്പിൽ ബിജെപിയെ ജയിപ്പിക്കുന്നത് ജനങ്ങൾ അല്ല. ഡൽഹിയിൽ ആം ആദ്മി പാർട്ടി ഐക്യത്തിന് തയ്യാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ഒഴിവാക്കിയെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.
അതേസമയം, ഡൽഹിയിലേത് വോട്ടർമാരുടെ വിവേകപൂർണമായ വിധിയെഴുത്തായിരുന്നുവെന്ന് വി മുരളീധരൻ പ്രതികരിച്ചു. ഡൽഹിയിലെ ജനങ്ങൾ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ചു. തെരഞ്ഞെടുപ്പ് വിജയം അഴിമതിക്കും അഹന്തയ്ക്കും എതിരായ ഒന്നായിരുന്നു. കെജ്‌രിവാളിന്റെ അഴിമതിക്ക് എതിരായാണ് ജനങ്ങൾ വിധി എഴുതിയത്.മദ്യനയ അഴിമതിയെ തുടർന്ന് അന്വേഷണ ഏജൻസി നടപടി എടുത്തുവെന്നും അത് രാഷ്ട്രീയ പ്രേരിതമെന്ന കെജ്‌രിവാളിന്റെ വാക്ക് ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.