ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ മകന്‍, കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തന്‍, ആരാണ് കെജ്‌രിവാളിനെ മലര്‍ത്തിയടിച്ച ജയന്റ് കില്ലര്‍ പര്‍വേശ് ശര്‍മ
‘ഫെബ്രുവരി എട്ടിന് ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. അവര്‍ക്ക് എന്നെ മുഖ്യമന്ത്രി ആക്കണമെങ്കില്‍ ആവശ്യം ഞാന്‍ അംഗീകരിക്കും’ – അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് ഈ തെരഞ്ഞെടുപ്പില്‍ ജയന്റ് കില്ലറായ പര്‍വേശ് ശര്‍മ പ്രചാരണ വേളയില്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ പര്‍വേശ് വര്‍മയുടെ പേരുതന്നെയാണ് ഒന്നാമതായി ഉയര്‍ന്നു കേള്‍ക്കുന്നതും.
2013 ല്‍ ഷീല ദീക്ഷിതിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ ജയിച്ചു കയറിയ അതേ ഡല്‍ഹി സീറ്റില്‍ തന്നെയാണിപ്പോള്‍ കെജ്രിവാളിനെ തകര്‍ത്തുകൊണ്ട് പര്‍വേശ് വര്‍മയുടെ തേരോട്ടം. നാലായിരത്തോളം വോട്ടുകള്‍ക്കാണ് പര്‍വേശിന്റെ വിജയം. 2013ല്‍ തന്നെയായിരുന്നു പര്‍വേശിന്റെ രാഷ്ട്രിയ പ്രവേശനവും എന്നത് മറ്റൊരു കൗതുകമുളവാക്കുന്ന വസ്തുതയാണ്. മെഹ്‌റൗലി മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം വിജയിച്ച് ഡല്‍ഹി നിയമസഭയിലെത്തി. 2014ല്‍ വെസ്റ്റ് ഡല്‍ഹി പാലമെന്റ് സീറ്റിലും അദ്ദേഹം വിജയിച്ചു.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47കാരനായ പര്‍വേശ് വര്‍മ. കേന്ദ്രനേതൃത്വത്തിന്റെ വിശ്വസ്തന്‍. രണ്ടു തവണ ബിജെപി പാര്‍ലമെന്റ് അംഗമായിരുന്നു. ബിരുദാനന്തര ബിരുദധാരിയാണ്. ജാട്ട് നേതാവായ പര്‍വേശ് ഡല്‍ഹി ബിജെപി ഘടകത്തിലെ പ്രധാനികളിലൊരാളാണ്. പിതാവ് സാഹിബ് സിങ് വര്‍മയ്ക്ക് പുറമെ, അമ്മാവന്‍ ആസാദ് സിങും പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ആസാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
1977ല്‍ ജനിച്ച് പര്‍വേശ് ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കിരോരി മാല്‍ കോളജിലും ഡല്‍ഹി സര്‍വകലാശാലയിലുമായിരുന്നു തുടര്‍പഠനം. തുടര്‍ന്ന് ഫോര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎയും നേടി.
യമുന നദീതീരത്തെ സബര്‍മതിക്ക് സമാനമാക്കും, ചേരികളില്‍ താമസിക്കുന്നവര്‍ക്ക് ഭവനങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും, 50000 സര്‍ക്കാര്‍ ജോലികള്‍, ഫ്‌ളൈഓവറുകള്‍, ശുചിത്വ സുന്ദരമായ തലസ്ഥാന നഗരി തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായാണ് പര്‍വേശ് ശര്‍മ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. പ്രചാരണഘട്ടങ്ങളിലുടനീളം അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അനുയായികള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. “Delhi ka CM kaisa ho, Parvesh Verma jaisa ho” എന്ന മുദ്രാവാക്യം പ്രചാരണ വേളയില്‍ ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തു.