പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്
പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്. തൊടുപുഴയിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുക്കും. സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടുകോടി രൂപ നൽകിയെന്ന് പ്രതിയുടെ മൊഴി. ഇടുക്കി ജില്ലയിലെ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് പണം കിട്ടി.
ബാങ്ക് രേഖകൾ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച പരാതിയിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെയും കേസ്. പാതിവില തട്ടിപ്പിന്റെ മാസ്റ്റർ ബ്രയിനെ തേടുകയാണ് പൊലീസ്. അനന്തു കൃഷ്ണന് പിന്നിൽ മറ്റാരോ കൂടിയുണ്ടെന്നാണ് സംശയം. അനന്തുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ തേടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. ആദ്യം കേന്ദ്രസർക്കാർ സബ്‌സിഡി പദ്ധതികൾ വഴി തട്ടിപ്പ് നടത്താനായിരുന്നു അനന്തു കൃഷ്ണൻ ഉദ്ദേശിച്ചിച്ചത്. നടക്കാതെ വന്നതോടെ പ്ലാൻ ബി യുമായി രംഗത്തെത്തി. അതാണ് സിഎസ്ആർ തട്ടിപ്പ്.
സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടു കോടി രൂപ നൽകിയെന്ന് പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ പോലീസ് കണ്ടെത്തി. ഇടുക്കിയിലെ എൽഡിഎഫ്,യുഡിഎഫ് നേതാക്കൾക്ക് 50 ലക്ഷം രൂപയിലധികമാണ് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് ഇത് കൈമാറിയിരിക്കുന്നത് എന്നും പ്രതി പറയുന്നു.
ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി. പണം നൽകിയതിന്റെ രേഖകളും,ഗൂഗിൾ പേ ഇടപാടിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ സിഎസ്ആർ തുക എത്തിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം.