നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരന് ദാരുണാന്ത്യം
മാലിന്യക്കുഴിയില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പുറത്തിറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടി വേസ്റ്റ് കുഴിയിൽ വീണത് ആരും അറിഞ്ഞില്ല.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
കുഴിയുടെ സമീപം ചെരുപ്പ് കിടക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശി റിഥാൻ ജജു ആണ് മരിച്ചത്. ഉച്ചക്ക് 12.20 ഓടെ അപകടം ഉണ്ടായി. എയർപ്പോർട്ട് ഡൊമസ്റ്റിക്ക് ടെർമിനലിന് സമീപം ഉള്ള അന്നസാറ കഫേയുടെ സമീപം മൂടാതെ കിടന്ന ഉദ്ദേശം 2.5 വിസ്തീർണവും 4.5അടി താഴ്ചയുമുള്ള മലിന ജലം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.