KeralaTop News

വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല

Spread the love

പാലക്കാട് പട്ടാമ്പി വല്ലപ്പുഴയിൽ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു. പ്രദേശത്ത് ശക്തമായ കാറ്റ് ഉള്ളതിനാൽ സമീപത്തെ കുറ്റികാടുകളിലേക്കും തീ പടർന്നു. സംഭവം നടന്നുകഴിഞ്ഞ് അരമണിക്കൂർ ആയെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ തീ നിയന്ത്രണവിധേയമാണ്. പട്ടാമ്പിയിൽ നിന്നുള്ള ഒരു ഫയർഫോഴ്‌സ് യൂണിറ്റ്, ഷൊർണൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് എന്നിവർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. സംഭവ സമയത്ത് സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ ആർക്കും പരുക്കില്ല.