പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റൂട്ട്സ് ഫെഡറേഷൻ (PPIF) ന്റെ നേതൃത്വത്തിൽതിരുവനന്തപുരത്ത് പ്രതിഷേധാഗ്നി സംഘടിപ്പിക്കും
തിരുവനന്തപുരം :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റൂട്ട്സ് ഫെഡറേഷൻ (PPIF) ന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധാഗ്നി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ ആയിരത്തോളം വരുന്ന പ്രൈവറ്റ് പാരാമെഡിക്കൽ വിദ്യഭ്യാസ സ്വാപനങ്ങളെയും അക്ഷിതാവസ്ഥ യിലേക്ക് തളളി വിടുന്ന അധികൃതരുടെ സമീപനങ്ങളിൽ മാറ്റം വരുത്തണം. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെയും സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെയും സംഭരകരുടെയും തൊഴിൽ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രസിഡന്റ് മൻസൂർ പാലോളി, ജനറൽ സെക്രട്ടറി സുനോയ് കൈവേലി,ഭാരവാഹികളായ ജേക്കബ് സി വർക്കി, ഷബീർ, രതീഷ് എന്നിവരാണ് വാർത്ത കുറിപ്പിൽ ഇക്കാര്യംഅറിയിച്ചത്.