KeralaTop News

പത്തനംതിട്ടയിൽ പൊലീസ് അതിക്രമം; ദമ്പതികൾ അടക്കമുള്ള സംഘത്തെ മർദിച്ചതായി പരാതി

Spread the love

പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദിച്ചതായി പരാതി. വിവാഹ അനുബന്ധ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ നിർത്തിയപ്പോൾ പത്തനംതിട്ട പൊലീസ് മർദിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മർദ്ദിച്ചത്. ഇവർ സഞ്ചരിച്ച വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം പാഞ്ഞ് എത്തി മർദിക്കുകയായിരുന്നു. 20 അംഗ സംഘമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. പൊലീസിന്റെ മർദ്ദനത്തിൽ തലയ്ക്കു ഉൾപ്പെടെ പരുക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.