Wednesday, February 5, 2025
Latest:
KeralaTop News

സിപിഐഎം മേയര്‍ക്ക് നല്‍കിയ അന്ത്യശാസനം പാലിച്ചില്ല; കൊല്ലം നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ രണ്ട് സിപിഐ അംഗങ്ങള്‍ രാജിവച്ചു

Spread the love

കൊല്ലം നഗരസഭ ചെയര്‍മാന്‍ സ്ഥാനം സിപിഐഎം വിട്ടുനില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയര്‍ അടക്കം 2 സി പി ഐ അംഗങ്ങള്‍ രാജിവെച്ചു. പാര്‍ട്ടി തീരുമാനപ്രകാരമാണ് രാജിയെന്ന് സി പി ഐ വിശദീകരിച്ചു. അടുത്ത തിങ്കളാഴ്ച മാത്രമേ രാജിവെക്കുവെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു.

വൈകുന്നേരം 5 ന് മുന്‍പ് സിപിഐഎം മേയര്‍ രാജിവെക്കണമെന്ന അന്ത്യശാസനമാണ് സി പി ഐ നല്‍കിയത്. ഇല്ലെങ്കില്‍ സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഐ രാജിവെക്കുമെന്നായിരുന്നു നിലപാട്. പക്ഷേ മേയറുടെ രാജി ഉണ്ടാകാതെ വന്നതോടെയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനമടക്കമുള്ള സ്റ്റാന്റിംഗ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപി ഐ രാജിവെച്ചത്.

രാജി പാര്‍ട്ടി തീരുമാനപ്രകാരമെന്ന് മുന്‍ ഡെപ്യൂട്ടി മേയര്‍ വ്യക്തമാക്കി. എന്നാല്‍ ഫെബ്രുവരി 10 വരെ മേയര്‍ സ്ഥാനത്ത് തുടരുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കി. നാലുവര്‍ഷം സി പി ഐ എമ്മിനും അവസാന ഒരു വര്‍ഷം സി പി ഐ യ്ക്കും മേയര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു ഇടതു മുന്നണിയ്ക്കുള്ളിലെ മുന്‍ ധാരണ.