Wednesday, February 5, 2025
Latest:
KeralaTop News

മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്; ഡ്രമ്മിനുള്ളിൽ 18.5 കിലോ കഞ്ചാവ് കണ്ടെത്തി

Spread the love

മലപ്പുറത്ത് വാദ്യോപകരണങ്ങൾക്ക് മറവിൽ കഞ്ചാവ് കടത്ത്. മലപ്പുറം നിലമ്പൂരിൽ 18.5 കിലോ കഞ്ചാവുമായി നാല് പേർ എക്സൈസ് പിടിയിൽ. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച ശേഷം ജീപ്പിൽ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.

ബാൻഡ് സെറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.18.5 കിലോ കഞ്ചാവ് ഡ്രമ്മിനുള്ളിൽ കണ്ടെത്തി. പൂക്കോട്ടുംപാടം അഞ്ചാം മൈൽ പെട്രോൾ പമ്പിൽ ഇന്ധനം നിറക്കവേ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂർ എക്‌സൈസും ചേർന്ന് പിടികൂടുകയായിരുന്നു. സംസ്ഥാന എക്‌സൈസ് കമീഷണറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.

തീവണ്ടി മാർഗം പാലക്കാട് എത്തിക്കുകയും അവിടെനിന്ന് കലാകാരന്മാർ എന്ന പേരിൽ ജീപ്പിന് പിന്നിൽ നിറച്ച് ബാൻഡ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച് നിലമ്പൂരിലേക്ക് കൊണ്ടുവരികയായിരുന്നു.കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്.