കാമുകിയുടെ ഐഡിയ, മഹാകുംഭമേളയില്‍ പല്ല് തേക്കാന്‍ ആര്യവേപ്പിന്‍റെ തണ്ട് വിതരണം ചെയ്ത് യുവാവ്; വരുമാനം 40000 രൂപ
പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ ഒരു മുതൽമുടക്കും കൂടാതെ ഒരാഴ്ച കൊണ്ട് 40,000 രൂപ സമ്പാദിച്ച് യുവാവ്. പല്ല് തേക്കാന്‍ ആര്യവേപ്പിന്‍റെ തണ്ട് ഭക്തർക്ക് വിൽക്കുകയും മതപരമായ ഒത്തുചേരലിൽ പണം സമ്പാദിക്കാനുള്ള ഐഡിയയ്ക്ക് തന്റെ കാമുകിയെ യുവാവ് പ്രശംസിക്കുകയും ചെയ്തു.
കാമുകിയാണ് ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് കൊടുത്തത്. ദിവസവും പതിനായിരം രൂപ വരെ ലാഭം കിട്ടുന്നുണ്ടെന്നാണ് യുവാവ് പറയുന്നത്. പല്ല് തേക്കാന്‍ എല്ലാവരും ആര്യവേപ്പിന്‍ തണ്ടാണ് ഉപയോഗിക്കുന്നതെന്നും ഇത്തരത്തിലൊരു ഐഡിയ പറഞ്ഞ് തന്ന കാമുകിയോടാണ് തനിക്ക് നന്ദിയെന്നും യുവാവ് പറയുന്നു.
ഗംഗ, യമുന, സരസ്വതി എന്നീ നദികൾ സംഗമിക്കുന്നയിടത്താണ് ഇത്തവണത്തെ മഹാകുംഭമേള നടക്കുന്നത് . കുംഭമേള സമയത്ത് ഈ നദികളിലെ വെള്ളം അമൃതാകുമെന്നും അതിൽ കുളിച്ചാൽ പാപങ്ങളെല്ലാം നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.
അതുകൊണ്ട് തന്നെ നദികളിൽ സ്നാനം ചെയ്യുന്നതിനാണ് പ്രാധാന്യം. അതിന് മുന്‍പ് ശരീരം ശുദ്ധി വരുത്തണമെന്നുണ്ട്. ഇവിടെയാണ് സ്വന്തം കാമുകി പറഞ്ഞ് കൊടുത്ത ഐഡിയ കൊണ്ട് ദിവസവും നാല്‍പതിനായിരം രൂപ സമ്പാദിക്കുകയാണ് കാമുകന്‍.