KeralaTop News

വല്ലപ്പുഴയിൽ ഫുട്ബോൾ ഗാലറി തകർന്ന സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു; 62 പേർ പരുക്കേറ്റ് ആശുപത്രിയിൽ

Spread the love

പാലക്കാട് വല്ലപ്പുഴയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് കാണികൾക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറിയിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകളെ ഗ്യാലറിയിൽ പ്രവേശിപ്പിച്ചതിനാണ് കേസ്. 62 പേരാണ് അപകടത്തിൽ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. കാണികൾ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു മാസമായി നടന്നു വരുന്ന മത്സരമാണ്. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി.

ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തി. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ രക്ഷാപ്രവർത്തനം നടത്തിയെന്ന് പട്ടാമ്പി സി ഐ 24 നോട് പറഞ്ഞിരുന്നു.