NationalTop News

ഉപതിരഞ്ഞെടുപ്പ്: ഈറോഡ് ഈസ്റ്റിൽ വിധിയെഴുത്ത് ഇന്ന്

Spread the love

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാന പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഡിഎംകെയും സീമാന്റെ നാം തമിഴർ കക്ഷിയും തമ്മിലാകും മത്സരം.

നാല് വർഷത്തിനിടെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തിൽ നടക്കുന്നത്. എംഎൽഎ ആയിരുന്ന തിരുമകൻ ഇവേരയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ്‌ നേതാവ് ഇളങ്കോവനും ഡിസംബറിൽ മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

കോൺഗ്രസിൽ നിന്ന് സീറ്റ്‌ ഏറ്റെടുത്ത ഡിഎംകെയ്ക്ക് ആയി വി.സി ചന്ദ്രകുമാർ ആണ് മത്സരിക്കുന്നത്. എംകെ സീതാലക്ഷ്മി ആണ് എൻ.ടി.കെ സ്ഥാനാർഥി.സീറ്റ് ഏറ്റെടുക്കാനുള്ള ഡിഎംകെയുടെ നീക്കത്തിനെതിരെ കോൺഗ്രസിൽ നിന്നു കാര്യമായ എതിർപ്പുണ്ടായില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പകരം സീറ്റ് നൽ‌കിയേക്കും.